സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല ; കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചയും അടച്ചിടാനാണ് തീരുമാനം.

കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതിർത്തികളിലും പരിശോധന കർശനമാക്കി. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

കാസർഗോഡ് ജില്ലയിൽ കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ ഇന്ന് പുറത്തു വരും. ഇന്നലെ മാത്രം പുതിയതായി ആറ് പേർക്ക് ആണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമാണ്. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ അറിയിപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...