തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്ക് ; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്റെ  ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്ക്. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അൻപതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പപോലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിക്കുന്നു. ഇവര്‍ക്ക് എതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റൈൻ  നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതിനിടെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്തജനങ്ങളെ നിയന്ത്രിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സന്ദര്‍ശകരെ പൂര്‍ണമായി വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...