ബംഗളൂരു: കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 75 വയസുള്ള മക്കയില്‍ നിന്ന് വന്നയാളാണ് കൊറോണ ബാധിച്ച് മരിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലു ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊറണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ബോറിങ്ങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രമേഹ രോഗവും ഹൃദ്രോഗവുമുള്ള വ്യക്തിയാണ് മരണപ്പെട്ടയാളെന്നും ശ്രീരാമലു ട്വിറ്ററില്‍ വ്യക്തമാക്കി. കല്‍ബുര്‍ഗിയില്‍ നേരത്തെ 76 വയസ്സുള്ള ഒരാള്‍ കൊറോണ ബാധിച്ച് മരിക്കുകയുണ്ടായി.
തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിതനൂര്‍ എന്ന സ്ഥലത്തുള്ളയാളാണ് മരിച്ചത്. സര്‍ക്കാര്‍ മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ കൊറോണ ബാധിതനാണെന്ന കാര്യം പുറത്തുവിട്ടത്.