ഒരു കിലോ അരി മൂന്ന് രൂപ, ഗോതമ്പ് രണ്ടു രൂപ ; കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡിയോടു കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുമാസത്തേയ്ക്കാണ് ഭക്ഷ്യധാന്യം നല്‍കുക. അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. കടകളില്‍ പോകുമ്പോള്‍ അകലം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലും സമാനമായ നടപടി പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്. ഇതിനോടൊപ്പം തന്നെ, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...