Thursday, May 30, 2024 1:32 pm

ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു : കൊറോണയ്‌ക്കെതിരേ നടത്തുന്നത് ജീവന്മരണ പോരാട്ടം : മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.

ഈ രോഗം നമ്മെ ഇല്ലാതാക്കുന്നതിനു മുന്‍പ് നാം അതിനെ പ്രതിരോധിച്ച് തോല്‍പ്പിക്കണം. ലോകത്തെ മുഴുവന്‍ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുര്‍ബലരെയും ഒരേപോലെ അത് ബാധിച്ചു. മനുഷ്യകുലം മുഴുവന്‍ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം മോദി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡെങ്കിപ്പനി ജാഗ്രതയിൽ പത്തനംതിട്ട

0
പത്തനംതിട്ട : നഗരത്തിൽ എട്ട്, പത്തു വാർഡുകളിൽ ഡെങ്കിപ്പനി കേസുകൾ കുറയാത്തതിനെ...

‘ ആര് ആരില്‍നിന്നു പഠിച്ച കഥയാണാവോ? ‘ ; ആ എക്‌സാലോജിക് അല്ല ഇതെന്ന്...

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ദുബായിലും...

‘എന്‍റയർ പൊളിറ്റിക്കൽ സയൻസ്’ പഠിച്ചയാൾക്ക് മാത്രമേ ഗാന്ധിയെ കുറിച്ചറിയാൻ സിനിമ കാണേണ്ടിവരൂ -രാഹുൽ ...

0
ന്യൂഡൽഹി: 'ഗാന്ധി' സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന...

മണിമലയാറ്റിലെ ജലനിരപ്പ് ഉയരുന്നു ; പാറേകുന്ത്രനിവാസികൾ ദുരിതത്തില്‍

0
കവിയൂർ : മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പാറേകുന്ത്രനിവാസികൾ വീണ്ടും ദുരിതത്തിലേക്ക്. കാലവർഷസമയത്ത്...