കോവിഡ് 19 : ഒമാനില്‍ എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ ഒമാൻ എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുന്നു. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതൽ റദ്ദാക്കും. മുസന്ദം ഗവർണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാർച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു  മണി മുതൽ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിൽ  കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരും.

ഒമാൻ ദേശിയ വിമാന കമ്പനിയായ ഒമാൻ എയർ മാർച്ച് 29 ഉച്ച മുതൽ മസ്‌കറ്റിലേക്കും പുറത്തേക്കും ഉള്ള എല്ലാ യാത്രാ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതിനോടൊപ്പം  മുസന്ദം ഗവർണറേറ്റിലേക്കും തിരിച്ചു മസ്കറ്റിലേക്കും  ഒമാൻ എയർ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ രീതിയിൽ തുടരുമെന്നും  ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ  അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. കൂടാതെ ഒമാൻ എയറിന്റെ ചരക്ക് നീക്കങ്ങൾ സാധാരണ ഗതിയിൽ തന്നെ പ്രവർത്തിക്കുമെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...