Sunday, May 26, 2024 12:50 pm

ലോക്ക്ഡൗൺ തടസമായി ; വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ

For full experience, Download our mobile application:
Get it on Google Play

മുംബെെ : ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ആളുകൾ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതിനിടയിൽ മഹാരാഷ്ട്രയിൽ വീഡിയോ കോളിലൂടെ ഒരു വിവാഹം നടന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഔറംഗാബാദിലെ മുസ്ലീം യുവാവായ മുഹമ്മദ് മിൻഹാജുദിന്റെ വിവാഹ ചടങ്ങുകളാണ് വീഡിയോ കോളിലൂടെ നടത്തിയത്.

ആറ് മാസം മുമ്പേ നിശ്ചയിച്ചിരുന്ന വിവാഹമായതിനാൽ കുടുംബത്തിലെ മുതിർന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്‍റെ പിതാവ് മുഹമ്മദ് ഗയാസ് പറഞ്ഞു. അധികം ചെലവില്ലാതെ വിവാഹം നടത്താൻ സാധിച്ചതിൽ ഇരുവിഭാഗത്തിനും സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പുരോഹിതൻ പറയുന്നത്. അതേസമയം വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങൾ നടന്നിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

0
എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി....

കെഎസ്‌യു സംഘർഷം : അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി

0
തിരുവനന്തപുരം : കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി...

പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു ; രണ്ട് പേരെ കാണാതായി, മൂന്ന് പേരെ...

0
കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു....

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് കോട്ടയത്ത് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി ;...

0
കോട്ടയം : വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും...