Tuesday, May 28, 2024 1:38 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും റാന്നി ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപയും നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത് തനതുഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ കൈമാറി. കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ട്രഷറില്‍ തുക അടച്ച രേഖകള്‍ ജില്ലാകളക്ടര്‍ പി ബി നൂഹിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു കൈമാറി. റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സന്‍ തോമസ്, സെക്രട്ടറി രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

റാന്നി ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ നല്‍കി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റാന്നി ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ തനതു ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി അജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധാകുമാരി എന്നിവര്‍ പങ്കെടുത്തു.

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും റാന്നി ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപയും നല്‍കി appeared first on Pathanamthitta Media.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോയൽ എൻഫീൽഡ് ഗറില്ല 450 വീണ്ടും പരീക്ഷണത്തിൽ

0
വരാനിരിക്കുന്ന ഗറില്ല 450 ആണ് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന അടുത്ത ബൈക്ക്....

കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മി.മീ മഴ ; മേഘവിസ്ഫോടനമാകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ

0
കൊച്ചി: കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം...

സഭാ സമിതികളിലും സ്ഥാപനങ്ങളിലും ദളിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കണം : നാഷണല്‍ ദളിത്...

0
തിരുവല്ല : ക്രൈസ്തവ സഭകളുടെ ഭരണസമിതികളിലും സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും ദളിത്...

റാഫ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേലിന്റെ ബോംബ് ആക്രമണം ; 45 മരണം

0
ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫയിൽ അഭയാർത്ഥി ക്യാമ്പ് ബോംബിട്ട് തകർത്ത...