അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത യുവാവിന് കൈത്താങ്ങായി ഫയര്‍ഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കാലിലെ അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാതെ ദുരിതം അനുഭവിച്ച യുവാവിന് വീല്‍ ചെയര്‍ എത്തിച്ച് ഫയര്‍ഫോഴ്‌സ്. കോന്നി അതുമ്പുംകുളം ഈശ്വരന്‍ പറമ്പില്‍ സനലിനാണ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വീല്‍ചെയര്‍ എത്തിച്ചു നല്‍കിയത്. അസ്ഥി പൊടിയുന്ന അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സനലിന്റെ കിഡ്‌നികള്‍ക്കും അസുഖം ബാധിച്ചു. ഇതോടെ ഡയാലിസിസ് ആവശ്യമായി വരുകയും ചെയ്തു. ഇതിനിടെ എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശത അനുഭവിച്ച സനല്‍ ഒരു വീല്‍ ചെയര്‍ ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് പത്തനംതിട്ട ഫയര്‍ഫോഴ്‌സില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ ആയി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോനെഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴയെ സമീപിക്കുകയായിരുന്നു.

സനലിന്റെ ആവശ്യമറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും സ്‌പോണ്‍സര്‍ഷിപ്പിനായി സാമൂഹിക പ്രവര്‍ത്തക സല്‍ക്കല വാസുദേവിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് സല്‍ക്കല വാസുദേവിന്റെ നേതൃത്വത്തില്‍ വീല്‍ ചെയര്‍ പത്തനംതിട്ട ഫയര്‍ഫോഴ്‌സ് ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സജി കുമാര്‍, എ.കെ. അനു, സജിലാല്‍ എന്നിവരുടെയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായ ബിജു കുമ്പഴ, ദീപു കോന്നി, അന്‍സാരി എന്നിവരുടെയും സഹായത്തോടെ വീല്‍ ചെയര്‍ സനലിന്റെ വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നു. സനലിന്റെ വീട്ടിലേക്ക് ആവശ്യമായ അരി, പല വ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങിയ കിറ്റും നല്‍കിയാണ് ഫയര്‍ ഫോഴ്‌സ് സംഘം മടങ്ങിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ അമ്മയും ഭാര്യയും കുഞ്ഞുമാണ് സനലിനൊപ്പം ഉള്ളത്.

The post അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത യുവാവിന് കൈത്താങ്ങായി ഫയര്‍ഫോഴ്‌സ് appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...