തിരുവല്ല : തിരുവല്ലയില്‍ ലോക്ക്ഡൗണിനിടയിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ തിരുവല്ല തോട്ടപ്പുഴ ഗില്‍ഗാല്‍ റോഡില്‍ തറായശേരില്‍ ശശികുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന 2355 പായ്ക്കറ്റ് ഹാന്‍സ്, 735 പായ്ക്കറ്റ് കൂള്‍ എന്നിവ ഉള്‍പ്പെടുന്ന നിരോധിത പുകയില കണ്ടെടുത്തു. ശശികുമാറിനെ അറസ്റ്റ് ചെയ്തു. റെയ്ഡില്‍ എസ്.ഐ ബോബി വര്‍ഗീസ്, ഹരികുമാര്‍, രാജിത്ത്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
The post ലോക്ക് ഡൗണിനിടയില്‍ തിരുവല്ലയില്‍ വന്‍ പുകയില വേട്ട appeared first on Pathanamthitta Media.





























