Friday, April 26, 2024 9:55 pm

43,574 കോടി രൂപയ്ക്ക് റിലയന്‍സ് ജിയോ ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റായ ഫേസ്ബുക്ക് വാങ്ങി.  ബുധനാഴ്ചയാണ്  ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കി മാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും.

“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും അതേപോലെ രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരവുമാണ്. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നതിനൊപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. “- ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സഹകരണത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും ചൈനീസ് സൂപ്പര്‍ ആപ്ലിക്കേഷനായ വീചാറ്റിന് സമാനമായ ഒരു മള്‍ട്ടി പര്‍പ്പസ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വലിയ മുന്നേറ്റത്തോടെയുള്ള ചര്‍ച്ചകള്‍ കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപ വാര്‍ത്ത വരുന്നത്. ഫേസ്ബുക്കിന്റെ കസ്റ്റമര്‍ പ്ലാറ്റ്‌ഫോമും റിലയന്‍സിന്റെ ഷോപ്പിങ്-പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും ചേര്‍ത്തു കൊണ്ടുള്ള വലിയൊരു ആപ്പിനാണ് ഇരുവരും തുടക്കമിടുക എന്നാണ് സൂചന. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമായിരിക്കും ഇതിനു വേണ്ടി പ്രാരംഭഘട്ടത്തില്‍ ഉപയോഗിക്കുന്നത്.

അതിന്റെ ഉപയോക്തൃ അടിത്തറ ഉപയോഗിച്ചുകൊണ്ട് പദ്ധതിക്കായി ധനസഹായം, സാങ്കേതിക അറിവ്, ഡൊമെയ്ന്‍ വൈദഗ്ദ്ധ്യം എന്നിവ ഇരുവരും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 പാന്‍ഡെമിക് മൂലം കാലതാമസം നേരിട്ട ചര്‍ച്ചകള്‍ അനുസരിച്ച് ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം മാത്രമല്ല ഉപയോക്താക്കള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ സ്‌റ്റോറുകള്‍ അല്ലെങ്കില്‍ ഷോപ്പ് വഴി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കുക എന്നതാണ് ആശയം. റിലയന്‍സിന്റെ എജിയോ ഡോട്ട് കോമിലൂടെ സാധനങ്ങള്‍ വില്‍ക്കാനും ജിയോ മണി ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

The post 43,574 കോടി രൂപയ്ക്ക് റിലയന്‍സ് ജിയോ ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങി appeared first on Pathanamthitta Media.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...

ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മൃതദേഹത്തിലെ പരിക്കുകൾ, ദുരൂഹത

0
ഇടുക്കി: ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്...

മലയിൻകീഴിൽ ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്

0
തിരുവനന്തപുരം: മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍...