Sunday, May 5, 2024 9:39 am

ഭൂമി തര്‍ക്കക്കേസ് : നടന്‍ പ്രഭാസിനെതിരെ തെലങ്കാന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

 തെലങ്കാന: ഭൂമി തര്‍ക്കക്കേസില്‍ നടന്‍ പ്രഭാസിനെതിരെ തെലങ്കാന ഹൈക്കോടതി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത്  ഹൈക്കോടതി ഉത്തരവിട്ടു. രംഗറെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2083 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെട്ടത്. പ്രഭാസിന് അനുകൂലമായി വന്നിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നീക്കം.

ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ൽ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി താന്‍ വാങ്ങിയതാണെന്നായിരുന്നു പ്രഭാസിന്റെ വാദം. 2014 ലെ റെഗുലൈസേഷൻ  സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്ട്രേഷന്‍ ചെയ്തെന്നും താരം അവകാശപ്പെടുന്നു.

നേരത്തെ കുക്കാട്ടപ്പള്ളി വിചാരണ കോടതി പ്രഭാസിന് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം താത്കാലികമായി നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് ഹൈക്കോടതി തള്ളിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി ; ആരോപണവുമായി ബിജെപി നേതാവും മുൻ എംപിയുമായ എൽആർ...

0
ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ...

പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെമ്മാനി നിവാസികൾ മലയാലപ്പുഴ വില്ലേജ് ഓഫീസർക്ക്‌...

0
കോന്നി : മലയാലപ്പുഴ വില്ലേജിലെ ചെമ്മാനിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന്...

‘ഫുജിയാന്റെ’ കടലിലെ പരീക്ഷണങ്ങൾ ആരംഭിച്ചു

0
ബീജിംഗ്: ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലായ '...

യാത്രക്കാരെ വലച്ച് വെച്ചൂച്ചിറ കൂത്താട്ടുകുളം പാലം

0
റാന്നി : അത്തിക്കയം - വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ...