ഭൂമി തര്‍ക്കക്കേസ് : നടന്‍ പ്രഭാസിനെതിരെ തെലങ്കാന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

 തെലങ്കാന: ഭൂമി തര്‍ക്കക്കേസില്‍ നടന്‍ പ്രഭാസിനെതിരെ തെലങ്കാന ഹൈക്കോടതി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത്  ഹൈക്കോടതി ഉത്തരവിട്ടു. രംഗറെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2083 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെട്ടത്. പ്രഭാസിന് അനുകൂലമായി വന്നിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നീക്കം.

ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ൽ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി താന്‍ വാങ്ങിയതാണെന്നായിരുന്നു പ്രഭാസിന്റെ വാദം. 2014 ലെ റെഗുലൈസേഷൻ  സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്ട്രേഷന്‍ ചെയ്തെന്നും താരം അവകാശപ്പെടുന്നു.

നേരത്തെ കുക്കാട്ടപ്പള്ളി വിചാരണ കോടതി പ്രഭാസിന് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം താത്കാലികമായി നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് ഹൈക്കോടതി തള്ളിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...