തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. കൊവിഡ് ഡ്യൂട്ടിക്കുള്ള ആംബുലൻസുകളും പണിമുടക്കിലുണ്ട്. സംസ്ഥാനത്തെ 1400 ല്‍ ഏറെ വരുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. സർക്കാരുമായി കരാറുണ്ടാക്കിയ ഹൈദരാബാദ് ആസ്ഥാനമായ ജിവികെഇഎംആർഐ എന്ന കമ്പനിയാണ് ശമ്പളം കൊടുക്കേണ്ടത്. കരാർ കമ്പനിക്ക് ആറരക്കോടി നൽകിയെന്ന് സർക്കാർ പറയുമ്പോൾ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. കൊവിഡ് ജോലികൾക്കായി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ കുടുംബങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ശമ്പളമില്ല, ദുരിതത്തില്‍ ; 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍
RECENT NEWS
Advertisment