ഉപദേശങ്ങള്‍ കാര്യമാക്കിയില്ല , കൊവിഡ് വന്നത് എന്‍റെ അശ്രദ്ധ മൂലം ; സ്വയം പഴിച്ച് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : തനിക്ക് കൊവിഡ് 19 ബാധിച്ചതില്‍ സ്വയം പഴിച്ച് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവ്ഹാദ്. തന്‍റെ അശ്രദ്ധമായ സ്വഭാവമാണ് കൊവിഡ് രോഗം ബാധിക്കാന്‍ കാരണമായതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം ആദ്യമാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

രണ്ട് ദിവസത്തോളം വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ”എന്‍റെ അശ്രദ്ധയാണ് കൊവിഡ് ബാധിക്കാന്‍ കാരണമായത്. ആളുകളുടെ ഉപദേശം ഞാന്‍ കാര്യമായി എടുത്തില്ല. അതാണ് എന്നെ കുഴിയില്‍ ചാടിച്ചത്.” ഒരു ഓണ്‍ലൈന്‍ സെമിനാറിനിടെ മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം ആരംഭിച്ച സമയത്ത് താനെ ജില്ലയിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ജിതേന്ദ്രയായിരുന്നു. രണ്ടാഴ്ച കൊണ്ട് താന്‍ സുഖം പ്രാപിച്ചുവെന്നും തന്‍റെ മനക്കരുത്ത് കൊണ്ടാണ് എല്ലാം പെട്ടന്ന് ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുക്കാനായി കൃത്യമായ ആഹാര ക്രമീകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...