റിയാദ് : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ദമാമിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി പാക്കുപുര വീട്ടിൽ അബ്ദുൽ ഹഖീം (57) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
20 വർഷം റിയാദിൽ ജോലിചെയ്തിരുന്ന അബ്ദുൽ ഹഖീം വിസ റദ്ദ് ചെയ്ത് നാട്ടിൽ പോയ ശേഷം ഏഴുമാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിൽ എത്തുകയായിരുന്നു. ഭാര്യ: നിഷാന അബ്ദുൽ ഹഖീം. മക്കൾ: ആസിഫ്, ആഷിഖ്, ആഷിർ. ഇളയ സഹോദരൻ ഷാനവാസ് ദമ്മാമിലുണ്ട്.