Sunday, April 28, 2024 6:09 am

കോടമഞ്ഞ് പുതച്ച് കോന്നിയിലെ പൂച്ചക്കുളം

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചക്കുളത്തിന്റെ  വനമേഖലയെ പുതയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിലാണ് പൂച്ചക്കുളം എന്ന പ്രദേശം ഉൾപ്പെടുന്നത്. നഗരത്തിന്റെ  അലോസരങ്ങൾ തെല്ലും കടന്നുചെല്ലാത്ത പൂച്ചക്കുളം മഞ്ഞുകാലമായാൽ മനോഹരിയാണ്. മാനത്ത് നിന്നും തൂവെള്ള മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ പുകചുരുളുകൾ പോലെ തോന്നുന്ന കോട മഞ്ഞ് പ്രകൃതി സ്നേഹികളുടെ ഉള്ളിൽ നവ്യാനുഭവം ഉണർത്തുന്നു.

സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന പൂച്ചക്കുളം വെള്ളച്ചാട്ടവും ഇവിടെയുണ്ട്. വനത്തിനുള്ളിൽ നിന്നും ഉത്ഭവിച്ച് കല്ലിൽ തട്ടി ചിന്നി ചിതറി തെറിക്കുന്ന പൂച്ചക്കുളം വെള്ളച്ചാട്ടം ആരും നോക്കി നിന്നുപോകും. ടൂറിസം ഭൂപടങ്ങളിൽ ഇടം നേടാത്ത ഇവിടെ വിനോദ സഞ്ചാരത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. വലിയ വിനോദ സഞ്ചാര മേഖല അല്ലെങ്കിലും പഴയതും പുതിയതുമായ തലമുറയിലെ നിരവധി ആളുകൾ ഇവിടുത്തെ മഞ്ഞ് പെയ്യുന്ന മലനിരകളേയും പ്രകൃതി ഭംഗിയേയും ഇഷ്ടപ്പെടുന്നുണ്ട്. പ്രായഭേദമന്യേ നിരവധി പേർ കോടമഞ്ഞ് കാണുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്. കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളിൽ മഞ്ഞ് പട്ടുപുതച്ച് കിടക്കുന്നത് കണ്ടാൽ മറ്റൊരു ലോകത്തിലെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഇത് പുറം ലോകത്ത് എത്തിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നവരും ഉണ്ട്. പൂച്ചകുളത്തിന്റെ  ഈ വശ്യമനോഹാരിത ലോകം അറിയപ്പെടണമെന്നും സഞ്ചാരികളും പ്രദേശ വാസികളും ആഗ്രഹിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേസ് ; പ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പിടിയിൽ

0
കാ​സ​ർ​ഗോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ത്ത് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ...

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം ; 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി, ജനങ്ങൾ ഭീതിയിൽ

0
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യാ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ...

മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ; സർവേ നടത്താൻ തീരുമാനവുമായി മെഡിക്കൽ കമ്മിഷൻ

0
ഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും...

കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട ; ആറ് കോടിയുടെ കൊക്കയ്നുമായി കെനിയൻ പൗരൻ...

0
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ...