കാസർഗോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസില്‍ പത്ത് മുസ്ലീം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ചെര്‍ക്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, മുസ്ലീം ലീഗ് പ്രവർത്തകരായ ഷരീഫ് മാർക്കറ്റ്, ചട്ട പൈച്ചു , ആദൂരിലെ ഇക്ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്, ജാഫർ, ചാഡു, ആമു എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ചെർക്കള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിലെത്തിയ മാധ്യമപ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്. ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്ത്തകർക്കുനേരേയാണ് ആക്രമണമുണ്ടായത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.