Wednesday, May 15, 2024 12:04 pm

സെക്രട്ടറിയറ്റിലെ റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഇള ദിവാകറിനെ ആറ്റില്‍ കാണാതായി

For full experience, Download our mobile application:
Get it on Google Play

ചിറയിന്‍കീഴ്: സെക്രട്ടേറിയറ്റിലെ റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയെ ആറ്റില്‍ കാണാതായതായി സംശയം. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി(49)നെയാണ് വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ കാണാതായത്. ചിറയിന്‍കീഴ് അയന്തി കടവിനു സമീപം വാമനപുരം ആറ്റിലാണ് കാണാതായത്. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ത്ഥിനി).

വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ആറ്റിങ്ങല്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ട് മണിക്കൂറോളം ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും തിരച്ചിലിനെ ബാധിക്കുന്നതായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താളം തെറ്റി കൊല്ലം – പത്തനംതിട്ട ചെയിൻ സർവീസ്

0
അടൂർ :  കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസ് താളം തെറ്റുന്നു. ...

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ ; 2024ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം...

0
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ...

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പോലീസുകാർ സേനക്ക് നാണക്കേട്’ –...

0
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃവീട്ടിൽ മർദിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി...

ഷാർജ എക്സ്‌പോ സെന്ററിൽ ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ

0
ഷാർജ: പ്രദർശകർക്കും സന്ദർശകർക്കും ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ നൽകാൻ എക്സ്‌പോ സെന്റർ...