പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാരതിരാജ സിനിമകളിലൂടെ ശ്രദ്ധേയനായ ബി.കണ്ണന്‍ തമിഴ്, തെലുങ്ക് , മലയാളം ഭാഷകളിലായി അമ്പതോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 40 ചിത്രങ്ങളില്‍ ഭാരതിരാജയോടൊപ്പം സഹകരിച്ച ഇദ്ദേഹം ‘ഭാരതിരാജാവിന്‍ കണ്‍കള്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച്‌ പുറത്തിറക്കിയത്. 1978 മുതല്‍ സിനിമകളില്‍ സജീവമായ കണ്ണന്‍ അഞ്ച് മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളുടെ ഛായാഗ്രഹണമാണ് ബി.കണ്ണന്‍ നിര്‍വ്വഹിച്ചത്.

ഒരു നടിഗൈ നാടകം പാര്‍ക്കിറാല്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച്‌ പുറത്തിറങ്ങിയ ആദ്യ ചിത്രം. 2001ല്‍ കടല്‍പൂക്കള്‍ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരവും. അലൈകള്‍ ഒയ്‍വത്തില്ലൈ, കണ്‍ഗള്‍ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംവിധായകന്‍ എ. ഭിംസിങിന്റെ  മകനും എഡിറ്റര്‍ ബി.ലെനിന്റെ  സഹോദരനുമാണ് കണ്ണന്‍. ഭാര്യ-കാഞ്ചന. മക്കള്‍- മധുമതി, ജനനി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...