മസ്കറ്റ് : കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. വലപ്പാട് സ്വദേശി മനയില്‍ ചെറിയ പുരയില്‍ അദീബ് അഹമ്മദാണ്(60) ഇന്ന് രാവിലെ മസ്കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗള്‍ഫാര്‍ എന്‍ജിനിയറിംഗ് കമ്പിനിയിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്. 35 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന ഇദ്ദേഹം വരുന്ന നവംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യയും മകനും മകളും മസ്കറ്റില്‍ ഉണ്ട്.
കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
RECENT NEWS
Advertisment