പൂനെ : കൊവിഡ് 19ന് പ്രതിരോധ വാക്സിന് നാലുമാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് വാക്സിന് ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിന്റെ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്സിന് പുറത്തിറങ്ങുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന് നമ്പ്യാര്‍പറഞ്ഞു.
ഒരു വാക്സിന് നിര്‍മ്മിച്ച് വിപണിയിലെത്താന്‍ സാധാരണ ആറ് മുതല്‍ ഏഴ് വര്‍ഷം വരെ വേണ്ടിവരാറുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിന് നിര്‍മ്മിക്കാനായതെന്നും പുരുഷോത്തമന് നമ്പ്യാര്‍പറഞ്ഞു. അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.