ദുബായ് : ചൊവ്വയിലേയ്ക്കുള്ള യു.എ.ഇയുടെ സ്വപ്നക്കുതിപ്പ് രണ്ടു ദിനംകൂടി വൈകും. ബുധനാഴ്ച പുലര്‍ച്ച 12.21ന് വിക്ഷേപിക്കേണ്ടിയിരുന്ന ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ്പ് പ്രോബ് വെള്ളിയാഴ്ചത്തേക്കു മാറ്റിവെച്ചു. വിക്ഷേപണകേന്ദ്രമായ ജപ്പാനിലെ തനെഗാഷിമ ഐലന്‍ഡിലെ കാലാവസ്ഥ പ്രതികൂലമായതിനാലാണ് വിക്ഷേപണം നീട്ടിവെച്ചതെന്ന് യു.എ.ഇ ഗവണ്മെന്റ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.43നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണകേന്ദ്രത്തിനു സമീപത്തെ കനത്ത കാറ്റാണ് തടസ്സത്തിന് കാരണമെന്നാണ് സൂചന.
ചൊവ്വയിലേയ്ക്കുള്ള യു.എ.ഇയുടെ സ്വപ്നക്കുതിപ്പ് രണ്ടു ദിനംകൂടി വൈകും
RECENT NEWS
Advertisment