Monday, June 17, 2024 12:44 pm

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി ദേശീയ മാധ്യമങ്ങളെ അറിയിച്ചു. 29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. ഇതിനിടക്ക് ഇങ്ങനെയൊരു ഉദ്യമത്തിന് അവർ ശ്രമിച്ചിട്ടില്ലെന്നും ഇതിന് പിന്നിലെ യഥാർഥ കാരണമെന്തെന്ന് അറിയണമെന്നും പുകഴേന്തി പറഞ്ഞു. തിങ്കളാഴ്ച സഹതടവുകാരിയുമായി നളിനി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടർന്ന് ജയിലിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സംഭവമറിഞ്ഞ് കേസിലെ മറ്റ് പ്രതിയും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലൂരില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് മുരുകന്‍റെ ആവശ്യം. 1991ൽ പ്രത്യേക ടാഡ കോടതിയാണ് നളിനി അടക്കമുള്ളവരെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. നളിനിക്ക് പുറമെ മുരുകൻ, ശാന്തൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് രാജീവ് വധക്കേസിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിലുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ

0
കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട്...

ആ​ല​പ്പു​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം

0
ആ​ല​പ്പു​ഴ: ​ഹ​രി​പ്പാ​ട് ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലും ഒ​ൻ​പ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം....

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...