Wednesday, June 26, 2024 5:41 pm

അഭിമാനത്തോടെ അടൂര്‍ പ്രകാശ് ; ആനകളുടെയും പാറകളുടെയും നാട്ടില്‍ കോന്നി മെഡിക്കല്‍ കോളേജിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധിക്ഷേപിച്ച ആനകളുടെയും പാറകളുടെയും നാട്ടില്‍ കോന്നി മെഡിക്കല്‍ കോളേജ് ഇന്ന് യാഥാര്‍ഥ്യമാവുകയാണ്. മെഡിക്കല്‍ കോളേജിന്റെ കെട്ടിടത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഇന്ന് ആരംഭിക്കുകയാണ്. അവകാശികള്‍ ആരുവന്നാലും ഇതിന്റെ പിതൃത്വം അഡ്വ.അടൂര്‍ പ്രകാശിനുള്ളതാണ്‌.  കോന്നി മെഡിക്കല്‍ കോളേജ് പണിതുകൊണ്ടിരുന്ന നെടുമ്പാറ എന്ന സ്ഥലത്ത് മുഴുവന്‍ പാറയാണെന്നും തൊട്ടടുത്ത സ്ഥലമായ ആനകുത്തിയില്‍ മുഴുവന്‍ ആനയാണെന്നും വിളിച്ചുകൂകിയ ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് പിന്നീട്  ഇവിടം ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിയത് തികച്ചും രാഷ്ട്രീയമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍മുതല്‍ കോന്നി മണ്ഡലത്തിലെ വികസന പദ്ധതികള്‍ ഓരോന്നായി അരിഞ്ഞുവീഴ്ത്തി. മുന്‍ മന്ത്രിയും കോന്നിയുടെ ജനകീയ നേതാവുമായ അടൂര്‍ പ്രകാശിനോട് പകരംവീട്ടിയത് ഈ വിധത്തിലാണ്. കോന്നിയിലെ ജനങ്ങള്‍  ഒരിക്കലും സ്വപ്നം കാണാത്ത മെഡിക്കല്‍ കോളേജ് നഗരത്തിരക്കില്‍ നിന്നും മാറ്റി ഒരു ഗ്രാമത്തില്‍ സ്ഥാപിക്കുവാന്‍ കോന്നി എം.എല്‍.എ ആയ അടൂര്‍ പ്രകാശ് കാണിച്ച ദീര്‍ഘവീക്ഷണം പ്രശംസാര്‍ഹമാണ്.

2013 ല്‍ അടൂര്‍ പ്രകാശ് ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് അരുവാപ്പുലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ നെടുമ്പാറയില്‍ 50 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കോന്നി മെഡിക്കല്‍ കോളേജിന് തുടക്കംകുറിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതനിലവാരവും കണക്കിലെടുത്ത് മലയോരഗ്രാമത്തിലെ കോന്നി മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുവാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വിമുഖത കാണിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്  മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന്  കേന്ദ്രീയ വിദ്യാലയം എന്ന ആശയവും അടൂര്‍ പ്രകാശ് നടപ്പിലാക്കി.

കോന്നിയുടെ മുഖച്ഛായ മാറ്റുവാന്‍ പോന്ന മെഡിക്കല്‍ കോളേജ് പണി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് ഇതിന്റെ മുന്നോട്ടുള്ള പണി എല്‍.ഡി.എഫ് സര്‍ക്കാര്‍ തടഞ്ഞത്. ഈ സ്ഥലം മെഡിക്കല്‍ കോളേജിന് ഉചിതമല്ലെന്നായിരുന്നു വാദം. പുതിയതായി സ്ഥലം കണ്ടെത്തി മെഡിക്കല്‍ കോളേജ് പണിയുന്നതിനും കോന്നി മെഡിക്കല്‍ കോളേജിനുവേണ്ടി പണിത കെട്ടിടം മറ്റെന്തിനെങ്കിലും ഉപയോഗിക്കുവാനും ആലോചിച്ചിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലൂടെ എല്‍.ഡി.എഫിലെ കെ.യു ജനീഷ് കുമാര്‍ കോന്നി എം.എല്‍.എ ആയതോടുകൂടി എല്ലാ തടസ്സങ്ങളും മാറി. നെടുമ്പാറയിലെ പാറയും ആനകുത്തിയിലെ ആനയും വഴിമാറി. കോന്നി മെഡിക്കല്‍ കോളേജിന്റെ പണി വീണ്ടും ആരംഭിച്ചു. എല്‍.ഡി.എഫിനും ജെനീഷ് കുമാറിനും കോന്നിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് യഥേഷ്ടം ഫണ്ട് നല്‍കി. മുടക്കിയ പണികള്‍ ഓരോന്നായി വീണ്ടും തുടങ്ങി.

തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനെ കൈവിട്ടപ്പോഴും കോന്നി അടൂര്‍ പ്രാകാശിനൊപ്പം പാറപോലെ ഉറച്ചുനിന്നു. നാണക്കേട്‌ മറക്കുവാന്‍ യു.ഡി.എഫിന് പത്തനംതിട്ട ജില്ലയില്‍ കിട്ടിയ ഏക നിയമസഭാംഗമായിരുന്നു അടൂര്‍ പ്രകാശ്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കോന്നിയില്‍ നിന്നും അടൂര്‍ പ്രകാശിനെ പറിച്ചുമാറ്റണമെന്ന് ചിലരൊക്കെ ആഗ്രഹിക്കുകയും അതിന് പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. ആദര്‍ശ പുരുഷന്റെ കുപ്പായം സ്വയം അണിഞ്ഞ വി.എം സുധീരനും ആവശ്യമില്ലാതെ വിഡ്ഢിത്തരങ്ങള്‍ വിളമ്പി മാധ്യമശ്രദ്ധയിലേക്ക് വരുവാന്‍ ശ്രമിച്ച ടി.എന്‍ പ്രതാപനും അഴിച്ചുവിട്ട കോലാഹലങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ അടൂര്‍ പ്രകാശിന് കോന്നിയില്‍ സീറ്റ്തരപ്പെട്ടത്. എല്ലാ ആരോപണങ്ങളെയും നിഷ്പ്രഭമമാക്കുന്ന ഉജ്ജ്വല വിജയമായിരുന്നു കോന്നിയില്‍ അദ്ദേഹം നേടിയത്.

കോന്നി സീറ്റില്‍ മോഹം വെച്ചിരിക്കുന്ന ചിലര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും ഉണര്‍ന്നെണീറ്റു. അങ്ങനെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു ചാവേറാകാന്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് അടൂര്‍ പ്രകാശിനെ വിട്ടു. പതിറ്റാണ്ടുകളായി ചുവന്നുകിടക്കുന്ന ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയം അവസാനിക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട്‌ അവിടെ മൂവര്‍ണ്ണക്കൊടി പാറിച്ചാണ് അടൂര്‍ പ്രകാശ് മധുരപ്രതികാരം വീട്ടിയത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം മറിച്ചൊന്നും പറയാതെ പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പി ആയതോടെ കോന്നി നിയമസഭാംഗത്വം രാജിവെച്ചു. ജില്ലയില്‍ യു.ഡി.എഫിന് വട്ടപ്പൂജ്യം ആയെങ്കിലും ചില നേതാക്കള്‍ ഉള്ളില്‍ സന്തോഷിച്ചു. അടുത്ത ഉപതെരഞ്ഞെടുപ്പില്‍ ജനീഷ് കുമാര്‍ എന്ന യുവനേതാവിലൂടെ എല്‍.ഡി.എഫ് കോന്നിയെ വീണ്ടും ചുവപ്പിച്ചു. അങ്ങനെ പത്തനംതിട്ട ജില്ല പൂര്‍ണ്ണമായും യു.ഡി.എഫിനെ കൈവിട്ടു. അടൂര്‍ പ്രകാശിനെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നെങ്കില്‍ യു.ഡി.എഫിന് അത് വലിയ നേട്ടം നല്‍കുമായിരുന്നു. എന്നാല്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണി ആ സീറ്റിനുവേണ്ടി ഉണ്ടായിരുന്നത് ഈ സാധ്യത തള്ളിക്കളഞ്ഞു. അടൂര്‍ പ്രകാശ് വീണ്ടും പത്തനംതിട്ടയുടെ മണ്ണില്‍ എത്തുവാന്‍ കാത്തിരിക്കുന്നവരാണ് ജില്ലയിലെ പ്രവര്‍ത്തകര്‍. ഇതിന് തടസ്സം നില്‍ക്കുന്നത് ചില നേതാക്കള്‍ മാത്രമാണ്.

 

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...