കൊച്ചിയിൽ സ്ഥിതിഗതികൾ രൂക്ഷം : എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെൻ്റ് സോണാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു. എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവിഷനുകള്‍ വീതവും കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരിക്കുകയാണ്.

കൊച്ചിന്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് 20(നമ്പ്യാര്‍പുരം), 71(എളമക്കര സൗത്ത്), 72(പൊറ്റക്കുഴി) എന്നിവയും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ച്(കൊല്ലംകുടിമുഗള്‍), ആറ്(നവോദയ), കളമശേരി മുന്‍സിപ്പാലിറ്റിയിലെ രണ്ട്(ശാന്തിനഗര്‍), 35(കൂനംതൈ), തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ കരിങ്ങാം ചിറ, കോട്ടുവള്ളി പഞ്ചായത്തിലെ 22ാം വാര്‍ഡ്, നെടുംമ്പാശേരി പഞ്ചായത്തിലെ 14ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായത്.

അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ 66ാം വാര്‍ഡിലേയും, കളമശേരി മുന്‍സിപ്പാലിറ്റിയിലെ 36ാം വാര്‍ഡിലേയും, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായ് പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപിച്ച ആലുവ, കീഴ്മാട് മേഖലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....