കെ മുരളീധരന് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര എം പി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് പരിശോധന നടത്താന്‍ കള്കടര്‍ ആവശ്യപ്പെട്ടത്.

അതേസമയം കോഴിക്കോട് ക്വാറന്‍റീനില്‍ കഴിയവേ മരിച്ച പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.

നേരത്തെ കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗർഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗർഭിണിയുടെ നാല് ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിനിടെ വടകര ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ വിൽപ്പന കേന്ദ്രം അടച്ചു. റിജണൽ മാനേജർ അടക്കം ക്വാറന്റൈനിലാണ്.

അതിനിടെ എറണാകുളത്തെ കൊവിഡ് ക്ലോസ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസി മരിച്ചു. എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. മരണകാരണം കൊവിഡാണോയെന്ന് വ്യക്തമല്ല. ഇവരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് ഫലം വന്ന് കഴിഞ്ഞ് മാത്രമേ മരണം കൊവിഡ് മൂലമാണോയെന്നതില്‍ വ്യക്തത ലഭിക്കുകയുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...