Tuesday, June 25, 2024 11:03 pm

തിരുവോണത്തോണി വരവേൽപ്പ്‌ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും : ആറന്മുള പള്ളിയോട സേവാസംഘം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ വിഭവങ്ങളുമായി ഉത്രാടനാളിലെ സന്ധ്യയിൽ കാട്ടൂരിൽനിന്ന് പുറപ്പെടുന്ന തിരുവോണത്തോണിക്കുള്ള വരവേൽപ്പ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടുമെന്ന് ആറന്മുള പള്ളിയോട സേവാസംഘം.

കാട്ടൂർ തിരുവോണത്തോണി കമ്മിറ്റിയുമായും മങ്ങാട്ട് ഭട്ടതിരിയുമായും സേവാസംഘം ചർച്ച നടത്തി. തിരുവോണത്തോണിയിൽ ആചാരപ്രകാരം കാട്ടൂരിലെ 18 നായർ തറവാട്ടിലെ പ്രതിനിധികൾ ഭട്ടതിരിക്കൊപ്പം ആറന്മുളയ്ക്ക് എത്തുന്നതാണ് ആചാരം. കഴിഞ്ഞ വർഷംവരെ തിരുവോണത്തോണിയെ നയിച്ചിരുന്ന മങ്ങാട്ട് നാരായണ ഭട്ടതിരി മരണപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇല്ലത്തെ മൂപ്പുമുറക്കാരണവരായ ബാബു ഭട്ടതിരി നിയോഗത്തിനായി ഒരുങ്ങിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.

കോവിഡ് മാനദണ്ഡം പാലിച്ച് തോണിയിൽ കയറേണ്ടവരുടെ എണ്ണം പരിമിതപ്പെടുത്തി തോണിവരവ് നടത്തണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെടാനും സേവാസംഘം തീരുമാനിച്ചതായി ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ എന്നിവർ വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

0
ഇടുക്കി: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ...

തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പോലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പോലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു....

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ; അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

0
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര...

എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

0
കൊച്ചി: കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ...