തിരുവോണത്തോണി വരവേൽപ്പ്‌ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും : ആറന്മുള പള്ളിയോട സേവാസംഘം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ വിഭവങ്ങളുമായി ഉത്രാടനാളിലെ സന്ധ്യയിൽ കാട്ടൂരിൽനിന്ന് പുറപ്പെടുന്ന തിരുവോണത്തോണിക്കുള്ള വരവേൽപ്പ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടുമെന്ന് ആറന്മുള പള്ളിയോട സേവാസംഘം.

കാട്ടൂർ തിരുവോണത്തോണി കമ്മിറ്റിയുമായും മങ്ങാട്ട് ഭട്ടതിരിയുമായും സേവാസംഘം ചർച്ച നടത്തി. തിരുവോണത്തോണിയിൽ ആചാരപ്രകാരം കാട്ടൂരിലെ 18 നായർ തറവാട്ടിലെ പ്രതിനിധികൾ ഭട്ടതിരിക്കൊപ്പം ആറന്മുളയ്ക്ക് എത്തുന്നതാണ് ആചാരം. കഴിഞ്ഞ വർഷംവരെ തിരുവോണത്തോണിയെ നയിച്ചിരുന്ന മങ്ങാട്ട് നാരായണ ഭട്ടതിരി മരണപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇല്ലത്തെ മൂപ്പുമുറക്കാരണവരായ ബാബു ഭട്ടതിരി നിയോഗത്തിനായി ഒരുങ്ങിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.

കോവിഡ് മാനദണ്ഡം പാലിച്ച് തോണിയിൽ കയറേണ്ടവരുടെ എണ്ണം പരിമിതപ്പെടുത്തി തോണിവരവ് നടത്തണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെടാനും സേവാസംഘം തീരുമാനിച്ചതായി ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ എന്നിവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...