Tuesday, June 18, 2024 6:09 pm

കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ; കസ്റ്റംസ് വിശദീകരണം തേടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.എ.ഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കോണ്‍സുലേറ്റിനോടും സംസ്ഥാന സര്‍ക്കരിനോടും കസ്റ്റംസ് വിശദീകരണം തേടും. ഇറക്കുമതിക്ക് തീരുവ ഇളവ് ചെയ്ത് നല്‍കിയതും പരിശോധിക്കുന്നുണ്ട്

അതിനിടെ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജലീലിന്റെ വിദേശയാത്രകള്‍ എന്‍.ഐ.എ പരിശോധിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റുമായി ഔദ്യോഗിക ബന്ധം മാത്രമേയുള്ളൂവെന്നായിരുന്നു ജലീലിന്റെ മൊഴി. കോണ്‍സുലേറ്റ് അധികൃതരുമായി ജലീലിന് ഔദ്യോഗിക ബന്ധം മാത്രമായിരുന്നുല്ലെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.എ തീരുമാനം. ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ ചോദ്യം ചെയ്തശേഷമായിരിക്കും ജലീലിനെ വിളിപ്പിക്കുക.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ കോണ്‍സുലേറ്റിനെതിരെയും കസ്റ്റംസ് കേസെടുത്തിരുന്നു. സ്വര്‍ണക്കള്ളക്കടത്തില്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുണ്ടെന്നും വിദേശത്ത് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയ്യന്‍കാളി അവഗണിക്കപ്പെട്ട ജനതയ്ക്ക് വെളിച്ചം വിതറിയ നവോത്ഥാന നായകന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ അധസ്ഥിത...

നീറ്റ് പരീക്ഷയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മുഖ്യമന്ത്രി ; ഒളിച്ചുകളി അവസാനിപ്പിച്ച് സമഗ്ര അന്വേഷണം...

0
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റിൽ' നടന്ന ക്രമക്കേട് അത്യന്തം...

താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ...

മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകന് സസ്‌പെൻഷൻ

0
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകനെതിരെ നടപടി....