അയ്യന്‍കാളി അവഗണിക്കപ്പെട്ട ജനതയ്ക്ക് വെളിച്ചം വിതറിയ നവോത്ഥാന നായകന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ മോചനത്തിനായി പടപൊരുതി കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച നവോത്ഥാന നായകനാണ് മഹാനായ അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യന്‍കാളി സ്മൃതി ദിനാചരണ പരിപാടികള്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളുടെയും നേരവകാശി അയ്യങ്കാളിയാണ്. കേവലമായ പൗരാവകാശം നഷ്ടപ്പെട്ടകാലത്ത് വസ്ത്രം ധരിക്കുവാനും വിദ്യാഭ്യാസം നേടുന്നതിനുമുള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്‍റെ സ്മരണ എക്കാലവും നിലനില്‍ക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ അര്‍ജുനന്‍, വി.റ്റി. അജോമോന്‍, മഞ്ജു വിശ്വനാഥ്, സുഗതന്‍ കൊറ്റനാട്, സുരേഷ് പാണില്‍, പി.കെ രാജന്‍, ജയന്‍ ബാലകൃഷ്ണന്‍, കെ.എന്‍. രാജന്‍, പി.കെ ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണാ കോടതിയിൽ നിർണായക സാക്ഷിമൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണാ കോടതിയിൽ...

സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ...

നീറ്റ് റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ ഐജയുടെ സഹോദരനും ജീവനൊടുക്കിയ നിലയില്‍

0
കാസര്‍കോട്: നീറ്റ് പുനഃപരീക്ഷ പരിശീലനത്തിനിടയില്‍ ജീവനൊടുക്കിയ കാസര്‍കോട് ബേക്കല്‍ പള്ളിക്കര സ്വദേശിനിയുടെ...