വെന്റിലേറ്ററുകള്‍ ലഭിച്ചില്ല ; നവജാതശിശു മരിച്ചു : പ്രകോപിതരായ ബന്ധുക്കള്‍ നഴ്‌സിനെ മുറിയില്‍ പൂട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി : വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചു. തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ നഴ്‌സിനെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാല്‍വിയ നഗറിലെ ദില്ലി സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ വെന്റിലേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ല്യൂട്ടീന്‍സ് ദില്ലിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

മണിക്കൂറുകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്, തുടര്‍ന്ന് കോപാകുലരായ നവജാതശിശുവിന്റെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി നഴ്‌സിനെ ഒരു മുറിയില്‍ പിടിച്ചിരുത്തുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകനെ തടവിലാക്കിയെന്നാരോപിച്ച്‌ പിസിആര്‍ വിളിച്ചതിനെ തുടര്‍ന്ന് ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....