കാമുകി കൂറുമാറി , പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി യുവാവിന്റെ ആത്മഹത്യാശ്രമം

For full experience, Download our mobile application:
Get it on Google Play

ആലുവ : പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവാവ് പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറെ നേരത്തിന് ശേഷം യുവാവിനെ മാതാപിതാക്കള്‍ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. പാലക്കാട് സ്വദേശിയായ നാഗരാജ് (30)ആണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കിയത്.

ബി.ഡി.എസ് പഠനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിനിയായ യുവതി മാതാവിനൊപ്പം ആലുവയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. യുവതിയുടെ പിതാവ് മാതാവുമായി വഴക്കിട്ട് പാലക്കാട് തന്നെയാണ് താമസം. മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ പിതാവ് മുഖേന നാഗരാജുമായി വിവാഹാലോചന നടത്തി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായെങ്കിലും യുവാവിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് യുവതി പിന്മാറി. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അധിക്ഷേപിച്ച് ഇയാള്‍ പോസ്റ്റിട്ടു.

ഇതിനെതിരെ യുവതി ആലുവ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നാഗരാജിനെ  സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. സി.ഐ എന്‍. സുരേഷ് കുമാര്‍ ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഇയാള്‍ ഇങ്ങിയോടിയത്. നഗരസഭ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് ഗ്രൗണ്ടിലുള്ള കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിന്നീട് ഇയാളുടെ മാതാപിതാക്കള്‍ തന്നെ അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു. ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നും സിവില്‍ സര്‍വ്വീസിന് പഠിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. ഇരുവരുടെയും വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...