Saturday, May 18, 2024 8:34 am

നാഥനില്ലാ കളരിയായി സീതത്തോട് കൃഷിഭവൻ

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: വിത്തും വളവും തേടി ചെന്നാലും സർട്ടിഫിക്കറ്റിനായാലും സീതത്തോട് കൃഷിഭവനിൽ നിന്ന് ലഭിക്കില്ല. കർഷകർ ഏറെയുള്ള നാട്ടിൽ കൃഷി ഓഫീസറില്ലാതായിട്ട് മാസങ്ങളായി. വിവിധ ആവശ്യങ്ങൾക്കായി കുന്നും മലയുമിറങ്ങി കൃഷിഭവനിൽ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. രണ്ട് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു സ്വീപ്പർ മാത്രമാണ് സ്ഥിരമായി ഓഫീസിലുള്ളത്. ഇവിടെ എല്ലാം താളം തെറ്റിയും അനാഥമായും കിടക്കുന്നു. നാറാണംമൂഴിയിലെ കൃഷി ഓഫീസർ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സീതത്തോട്ടിലെത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ ദിവസങ്ങളിൽ കൃഷി ഓഫീസിൽ വൻ തിരക്കുമാണ്. വിത്ത് വിതരണത്തിലെ ക്രമക്കേടിന്റെ പേരിൽ നേരത്തേയുണ്ടായിരുന്ന കൃഷി ഓഫീസർ സസ്‌പെൻഷനിലായതിനെ തുടർന്നാണ് സീതത്തോട്ടിൽ കൃഷി ഓഫീസർ ഇല്ലാതായാത്.

സീതത്തോട്ടിൽ കൃഷി ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് സീതത്തോട് കൃഷി ഓഫീസറായി നിയമിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയായ ആൾ അവിടെ നിന്ന് അടുത്തമാസം സീതത്തോട്ടിൽ ചാർജ് എടുത്തേക്കുമെന്നാണ് അധികൃതർ പറയുന്നത്.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ....

0
കർണാടക: ബെംഗളൂരു - മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്...

നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് അപകടം ; എട്ട് പേർ മരിച്ചു

0
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച്...

അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ കുടുംബത്തിന് ആശങ്ക ; അന്വേഷണം തുടരുന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോ​ഗ്യാവസ്ഥയിൽ...

പണമില്ലാതെ ഞെരുങ്ങി സപ്ലൈകോ ; തിരിഞ്ഞുനോക്കാതെ ധനവകുപ്പ്

0
തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിക്ക് പിന്നിൽ ധനവകുപ്പിന്റെ അവഗണന. ഓണക്കാലം മുതലുള്ള വിപണി...