ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

കർണാടക: ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ.). പാതയുടെ ബെംഗളൂരു – നിദാഘട്ട സെക്ഷനിലും നിദാഘട്ട- മൈസൂരു സെക്ഷനിലും പ്രത്യേക സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു വരുകയാണ്. ആകെ 60 എ.ഐ. ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഓരോ രണ്ടു കിലോമീറ്ററുകള്‍ കൂടുമ്പോഴും ക്യാമറകള്‍ സ്ഥാപിക്കും. നേരത്തേ പത്തു കിലോമീറ്റര്‍ കൂടുമ്പോള്‍ ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമലംഘനം കൂടുന്നതിനാല്‍ രണ്ടു കിലോമീറ്ററുകള്‍ ആകുമ്പോള്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വാഹനങ്ങളുടെ ചിത്രവും നമ്പര്‍ പ്ലേറ്റുകളും ചിത്രീകരിക്കും. ഇതുവഴി അധികൃതര്‍ക്ക് നിയമലംഘകര്‍ക്കെതിരേ പിഴ ഈടാക്കാനാകും. നിയമം ലംഘിക്കുന്നവര്‍ക്ക് ക്യാമറകള്‍ ഓട്ടോമാറ്റിക്കായി നോട്ടീസ് കൊടുക്കും.

പാതയില്‍ രണ്ടു പോയിന്റുകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുത്ത സമയം ക്യാമറകള്‍ കണക്കുകൂട്ടും. അനുവദിക്കപ്പെട്ട സമയത്തേക്കാള്‍ കുറവാണെങ്കില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കും. പാതയില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ രണ്ടു തവണ ചിന്തിക്കാന്‍ ക്യാമറകള്‍ ഇടയാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...