മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെഎഫ്‌സിയുടെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’യുടെ മൂന്നാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മാറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സംരംഭങ്ങൾക്ക് കെഎഫ്‌സി പ്രചോദനമാകണം. ഈ ആശയം മുൻനിർത്തിയാണ് ബജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകർക്ക് നൽകുന്ന വായ്പാ പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയത്. പദ്ധതിയിലെ മുഖ്യ പ്രമോട്ടർമാരുടെ പ്രായപരിധി 50 വയസ്സിൽ നിന്ന് 60 വയസ്സായും വർധിപ്പിച്ചു. വലിയ സംരംഭങ്ങൾക്കുള്ള വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പതിനായിരം ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ആശയങ്ങളുമായി എത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്‌സി ആറ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. യുവ സംരംഭകർക്ക് സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനായി മുതിർന്ന പൗരന്മാരെയും വിരമിച്ച വിദഗ്ധരെയും ഉൾപ്പെടുത്തി മെന്ററിങ് സംവിധാനം സർക്കാർ ഒരുക്കും. മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് യുവാക്കളുടെ സംരംഭങ്ങൾക്കായി പ്രയോജനപ്പെടുത്തി രണ്ട് തലമുറകളെ ക്രിയാത്മകമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ ആശയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വായ്പ അനുവദിച്ചതിന് ശേഷം സംരംഭകർക്ക് ആവശ്യമായ പിന്തുണയും മേൽനോട്ടവും നൽകുന്നതിൽ കെഎഫ്‌സി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംരംഭങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ റിക്കവറി നോട്ടീസ് അയക്കുന്നതിന് പകരം, അവരെ ശരിയായ ദിശയിലേക്ക് നയിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൂറ് കോടി രൂപയിലധികം ലാഭം നേടിയ കെഎഫ്‌സിയുടെ നിലവിലെ ആസ്തി പതിനായിരം കോടി രൂപയാണെന്നും ഇത് ഭാവിയിൽ അമ്പതിനായിരം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ...

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...