നാഥനില്ലാ കളരിയായി സീതത്തോട് കൃഷിഭവൻ

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: വിത്തും വളവും തേടി ചെന്നാലും സർട്ടിഫിക്കറ്റിനായാലും സീതത്തോട് കൃഷിഭവനിൽ നിന്ന് ലഭിക്കില്ല. കർഷകർ ഏറെയുള്ള നാട്ടിൽ കൃഷി ഓഫീസറില്ലാതായിട്ട് മാസങ്ങളായി. വിവിധ ആവശ്യങ്ങൾക്കായി കുന്നും മലയുമിറങ്ങി കൃഷിഭവനിൽ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. രണ്ട് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു സ്വീപ്പർ മാത്രമാണ് സ്ഥിരമായി ഓഫീസിലുള്ളത്. ഇവിടെ എല്ലാം താളം തെറ്റിയും അനാഥമായും കിടക്കുന്നു. നാറാണംമൂഴിയിലെ കൃഷി ഓഫീസർ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സീതത്തോട്ടിലെത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ ദിവസങ്ങളിൽ കൃഷി ഓഫീസിൽ വൻ തിരക്കുമാണ്. വിത്ത് വിതരണത്തിലെ ക്രമക്കേടിന്റെ പേരിൽ നേരത്തേയുണ്ടായിരുന്ന കൃഷി ഓഫീസർ സസ്‌പെൻഷനിലായതിനെ തുടർന്നാണ് സീതത്തോട്ടിൽ കൃഷി ഓഫീസർ ഇല്ലാതായാത്.

സീതത്തോട്ടിൽ കൃഷി ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് സീതത്തോട് കൃഷി ഓഫീസറായി നിയമിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയായ ആൾ അവിടെ നിന്ന് അടുത്തമാസം സീതത്തോട്ടിൽ ചാർജ് എടുത്തേക്കുമെന്നാണ് അധികൃതർ പറയുന്നത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...