Tuesday, May 7, 2024 4:36 pm

ബി.ടെക്ക് കൂട്ട കോപ്പിയടി : പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍ , 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. നാല് കോളേജുകളിൽനിന്നാണ് ഇത്രയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർഥികൾ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.

ഒരു കോളേജിൽനിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജിൽനിന്ന് 10 ഫോണുകളും വിദ്യാർഥികളിൽനിന്ന് പിടികൂടി. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം 75 മാർക്കിന്റെ ഉത്തരങ്ങൾ ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ വിദ്യാർഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യപേപ്പർ അപ് ലോഡ് ചെയ്താൽ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും.

ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കിയിരുന്നു. അതേസമയം കോപ്പിയടി വിഷയത്തിൽ പോലീസിൽ പരാതി നൽകണമോ എന്നകാര്യത്തിൽ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപെട്ടിട്ട് രണ്ടു ദിവസം ; പരിഹാരം കാണാതെ അധികൃതര്‍

0
റാന്നി : വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപ്പെട്ടിട്ട്...

താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ...

0
തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി...

പ്രസവാനന്തര ചികില്‍സയിലിരിക്കെ യുവതി മരിച്ച സംഭവം ; ആശുപത്രിയുടെ റിപ്പോര്‍ട്ട് തള്ളി

0
ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവാനന്തര ചികില്‍സയിലിരിക്കെ യുവതി...

പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു

0
ചെട്ടിമുക്ക്  : പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു....