ബി.ടെക്ക് കൂട്ട കോപ്പിയടി : പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍ , 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. നാല് കോളേജുകളിൽനിന്നാണ് ഇത്രയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർഥികൾ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.

ഒരു കോളേജിൽനിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജിൽനിന്ന് 10 ഫോണുകളും വിദ്യാർഥികളിൽനിന്ന് പിടികൂടി. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം 75 മാർക്കിന്റെ ഉത്തരങ്ങൾ ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ വിദ്യാർഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യപേപ്പർ അപ് ലോഡ് ചെയ്താൽ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും.

ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കിയിരുന്നു. അതേസമയം കോപ്പിയടി വിഷയത്തിൽ പോലീസിൽ പരാതി നൽകണമോ എന്നകാര്യത്തിൽ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...