നെല്ല് സംഭരണ പ്രതിസന്ധി ; കുട്ടനാട്ടില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട്ടില്‍ പ്രതിഷേധം ശക്തം. ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിച്ചു. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം മങ്കൊമ്പ് പാഡി ഓഫീസിനു മുന്നില്‍ റിലേ സത്യാഗ്രഹ സമരം തുടങ്ങി. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപിയും പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങിയതാണ്. എന്നാല്‍ ഇതുവരെ നെല്ല് സംഭരണം നടന്നിട്ടില്ല. കര്‍ഷകര്‍ പ്രതിസന്ധി നേരിട്ടിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. എ.സി. റോഡില്‍ നെല്ല് ചാക്ക് അടുക്കി ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. എസി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

അതേസമയം കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ റിലേ സത്യാഗ്രഹ സമരം പാഡി ഓഫീസിന് മുന്നില്‍ തുടങ്ങി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹമാണ് സത്യാഗ്രഹം അനുഷ്ടിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...