Wednesday, May 1, 2024 6:56 pm

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് കൊറോണക്കാലത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന നിതിരാഹിത്യത്തിന്റെ പേരാണ് ഇടതുപക്ഷമെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

അമ്പത്തിനാല് ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ് മാത്രം പ്രായമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നിട്ട് മൂന്ന് വര്‍ഷമായി. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഈ സര്‍ക്കാര്‍ ഐ പി എസ് കൊടുത്ത് ആദരിച്ചു. പ്രതിഭാഗം വക്കീലിന് കുറച്ച്‌ കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം നല്‍കിയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞു കഴിഞ്ഞെന്നും എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചില്ലേയെന്നും ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു. നീതി ലഭിക്കുന്നതു വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വാളയാര്‍ എന്ന ഹാഷ് ടാഗോടു കൂടിയാണ് ശോഭ സുരേന്ദ്രന്‍ കുറിപ്പ് പങ്കുവെച്ചത്.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്,

’54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സര്‍ക്കാര്‍. പ്രതിഭാഗം വക്കീലിന് കുറച്ച്‌ കാലത്തേക്കെങ്കിലും ശിശുക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് ‘അരിവാള്‍ പാര്‍ട്ടിക്കാരാണ്’ എന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തില്‍ ഇറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകും.’
#വാളയാര്‍

വാളയാര്‍ കോടതി വിധിയുടെ ഒന്നാം വര്‍ഷികത്തിലാണ് നീതിക്കായി വീടിന് മുന്നില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന്‌ അമ്മ വ്യക്തമാക്കിയിരുന്നു. തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചിരുന്നു.

2019 ഒക്ടോബര്‍ 25 ന് ആയിരുന്നു വാളയാറില്‍ പീഡനത്തിരയായ സഹോദരികളായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടത്. എന്നാല്‍, ഈ വിധി വന്നപ്പോള്‍ പ്രതിക്കൂട്ടിലായത് സര്‍ക്കാരും അന്വേഷണ സംഘവും, പ്രോസിക്യൂഷനുമെല്ലാമാണ്. അന്ന് മുതല്‍ നീതി തേടിയുള്ള യാത്രയിലാണ് പെണ്‍കുട്ടികളുടെ അമ്മ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാപ്പ് നല്‍കാമെന്ന് സൗദി കുടുംബം ; റഹീമിൻ്റെ മോചനം ഉടൻ

0
റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു...

കണ്ണൂരിലും തൃശൂരിലും വയലില്‍ വൻ തീപിടുത്തം ; ഏക്കറുകണക്കിന് ഭൂമിയില്‍ തീ പടര്‍ന്നു

0
തിരുവനന്തപുരം: കണ്ണൂരിലും തൃശൂരിലും വയലുകളില്‍ വൻ തീപിടുത്തം. ഏക്കറുകണക്കിന് ഭൂമിയിലാണ് തീ...

രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി

0
തൃശൂര്‍: ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ...

സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ടയില്‍ മെയ് ദിന റാലി നടത്തി

0
പത്തനംതിട്ട: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍...