Thursday, March 28, 2024 5:30 pm

നിലയ്ക്കല്‍ പദ്ധതി : സീതത്തോട് പഞ്ചായത്തിലെ 4500 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ : നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും സീതത്തോട് പഞ്ചായത്തിലെ 4500 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപ നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്.
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 30 വര്‍ഷത്തെ ആവശ്യകത പരിഗണിച്ച് കുടിവെള്ളം എത്തിക്കുന്നതാണ് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി. കക്കാട് നദി സ്രോതസായി എടുത്താണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് സീതത്തോട് പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.

Lok Sabha Elections 2024 - Kerala

സീതത്തോട് പഞ്ചായത്തിലെ കോട്ടക്കുഴി, അളിയന്‍ മുക്ക്, സീതക്കുഴി, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളിലും ഗുരുമന്ദിരത്തിനു സമീപവും ജലസംഭരണികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് വസ്തു ഉടമകളുമായി അടിയന്തരമായി ചര്‍ച്ച നടത്തുകയും അവരുടെ സമ്മതപത്രം വാങ്ങി വസ്തു ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്യും. ഗുരുനാഥന്‍ മണ്ണില്‍ ട്രൈബല്‍ സ്‌കൂളിനു സമീപമാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കോട്ടക്കുഴിയിലും ഗുരുനാഥന്‍ മണ്ണിലും ബൂസ്റ്റര്‍ പമ്പ് ഹൗസുകളും സ്ഥാപിക്കും.

സീതത്തോട്ടില്‍ ഇന്‍ടേക്ക് കിണറും പമ്പ് ഹൗസും ജലശുദ്ധീകരണ ശാലയും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നുമാണ് വിതരണ ടാങ്കിലേക്ക് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുന്നത്. വിതരണ ജലസംഭരണികളില്‍ കോട്ടക്കുഴി, അളിയന്‍ മുക്ക് എന്നിവ മൂന്നു ലക്ഷം ലിറ്ററും, സീതക്കുഴിയും ഗുരുനാഥന്‍ മണ്ണും 60000 ലിറ്റര്‍ വീതവും ഗുരുമന്ദിരം 30000 ലിറ്ററും സംഭരണ ശേഷി ഉള്ളവയാണ്. വിതരണ സംഭരണികളില്‍ നിന്നും പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തേയ്ക്കും പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വീടുകളില്‍ കുടിവെള്ളം എത്തിക്കുക.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആര്‍.പ്രമോദ്, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.രേഖ, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍, അസി.എന്‍ജിനീയര്‍ എ. കുഞ്ഞുമോന്‍, ഓവര്‍സിയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഖത്തറില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് നിരക്ക് ഉയര്‍ത്തി

0
ദോഹ : ഖത്തറില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ്...

രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണം : ചിറ്റയം...

0
പന്തളം : രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും...

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

0
ദില്ലി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍...

സ്മൃതി കുടീരങ്ങളിലെ അതിക്രമം ഗൗരവത്തിൽ അന്വേഷിക്കണം ; എം വി ഗോവിന്ദൻ

0
കണ്ണൂർ: പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരങ്ങള്‍ക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച്...