മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ ഇന്ന് ഒപ്പുവെക്കും. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളുമാണ് കരാറിൽ ഒപ്പുവെക്കുക. പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ച് സെന്‍റ് സ്ഥലവും സൗകര്യവും ഏർപ്പെടുത്തും. ഇവർക്ക് ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ വീട് വെച്ച് നൽകും. വീടുപണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. ഈ വ്യവസ്ഥകൾ അടങ്ങിയ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

ഇതോടെ നാലു പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കും സമരത്തിനും പരിഹാരമാകും. ശനിയാഴ്ച ശങ്കരൻ നായരുടെ കുടുംബവും ദലിത് കുടുംബങ്ങളും തമ്മിൽ എറണാകുളം കലക്ട്രേറ്റിൽ നടന്ന ചർച്ചയിലാണ് ധാരണയാത്. ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ച ശേഷം ചൊവ്വാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ഒത്തുതീർപ്പ് ധാരണ സർക്കാർ രേഖാമൂലം കോടതിയെ അറിയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...