Wednesday, April 24, 2024 11:50 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകളുമായി അനെര്‍ട്ടും ഇ. ഇ.എസ്.എലിനും

ഇ-വാഹനകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡും സംയുക്തമായാണ് സംസ്ഥാനത്ത് പലയിടത്തായി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.

ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി എന്‍എച്ച്/മെയിന്‍ റോഡിന് സമീപം കുറഞ്ഞത് 100ച.മീറ്റര്‍ ലാന്‍ഡ് ഏരിയ ആവശ്യമാണ്. അനുയോജ്യമായ സ്ഥലവും 80 കിലോ വാട്ട് ലോഡ് ലഭ്യമാക്കാനുള്ള സൗകര്യവും വേണം. ഇതു സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ മുഴുവന്‍ സംവിധാനവും സൗജന്യമായി അനെര്‍ട്ട് ഒരുക്കി നല്‍കും. 20 ലക്ഷത്തോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഒരു യൂണിറ്റിന് 70 പൈസ എന്ന നിരക്കില്‍ ഭൂമിയുടെ ഉടമക്ക് വാടക നല്‍കാനാണ് തീരുമാനം. കെ.എസ്.ഇ.ബി -ക്ക് വൈദ്യുതി വാടകയും നല്‍കി മിച്ചമുള്ളത് അനെര്‍ട്ടിനും ഇ.ഇ.എസ്.എലിനുമാണ്. സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് സാങ്കേതിക സഹായം മാത്രമാണ് അനെര്‍ട്ട് ഒരുക്കുന്നത്. അനുയോജ്യമായ സ്ഥലമുള്ളവര്‍ക്ക് അനെര്‍ട്ടുമായി ബന്ധപ്പെട്ടാല്‍ ഇത് ലഭ്യമാകും. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായുള്ള സൈറ്റ് സര്‍വ്വേ, സൈറ്റ് സാധ്യത (ഫീസിബിലിറ്റി), ഇ. വി. സി. ഐ മെഷീന്‍ തിരഞ്ഞെടുക്കുന്നതിനുള്ള സാങ്കേതിക പിന്തുണ, സേവന കണക്ഷനുള്ള പിന്തുണ എന്നിവ അനെര്‍ട്ട് നടത്തും. ഇ-വാഹനകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

ചെലവുകഴിഞ്ഞാല്‍ ലാഭമെല്ലാം വ്യക്തികള്‍ക്കാണ്. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട തുക തീരുമാനിച്ചിട്ടില്ല. ഇതുകൂടി തീരുമാനമായാല്‍ നിരക്കുകളില്‍ കൂടുതല്‍ വ്യക്തതവരുമെന്നും അനെര്‍ട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം. മേല്‍വിലാസം: അനെര്‍ട്ട് ജില്ലാ ഓഫീസ്, ഫസ്റ്റ് ഫ്‌ളോര്‍ എം.ആന്‍ഡ് ടി ഷോപ്പിംഗ് കോംപ്ലക്‌സ്, ജില്ലാ ജയിലിനു സമീപം, കണ്ണങ്കര, പത്തനംതിട്ട, പിന്‍ 689645, ഫോണ്‍ നമ്പര്‍: 04682224096, ഇ-മെയില്‍: [email protected], വെബ്‌സൈറ്റ്: www.anert.gov.in

സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ അനുമതി അനെര്‍ട്ടിന്
കേരള സര്‍ക്കാര്‍ ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന സൗര പദ്ധതിയില്‍, മേല്‍ക്കൂര സൗരോര്‍ജത്തിലൂടെ 500 മെഗാവാട്ട് സംസ്ഥാനം ലഷ്യമിടുന്നു. എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളോടും സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതതേടി ഗവണ്‍മെന്റ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ അനെര്‍ട്ടിനെ ചുമതലപ്പെടുത്തി. അനെര്‍ട്ട് മുഖാന്തരം സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഗൂഗിള്‍ ഷീറ്റ് ലിങ്ക് https://forms.gle/pkiQ66mSpF12BiXe9 വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനെര്‍ട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ (www.anert.gov.in ) അല്ലെങ്കില്‍ അനെര്‍ട്ട് പത്തനംതിട്ട ജില്ലാ കാര്യാലയവുമായി ബന്ധപ്പെടാം.മേല്‍വിലാസം: അനെര്‍ട്ട് ജില്ലാ ഓഫീസ്, ഫസ്റ്റ് ഫ്‌ളോര്‍ എം.ആന്‍ഡ് ടി ഷോപ്പിംഗ് കോംപ്ലക്‌സ്, ജില്ലാ ജയിലിനു സമീപം,കണ്ണങ്കര, പത്തനംതിട്ട, പിന്‍ 689645, ഫോണ്‍ നമ്പര്‍: 04682224096, 9188119403, ടോള്‍ ഫ്രീ നമ്പര്‍ -1800-425-1803

സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുളള കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ തിരുവല്ല കാറ്റോടുളള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0469 2603074.

പുനര്‍ലേലം
ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിലുളള അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി, പ്ലാവ്, മാവ്, പന, ഉണങ്ങിയ വയണ തുടങ്ങിയ മരങ്ങളുടെ പുനര്‍ലേലം /ക്വട്ടേഷന്‍ നവംബര്‍ മൂന്നിന് രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. ഫോണ്‍ :9447107085.

ബി കോം ഫിനാന്‍സ് കോഴ്‌സിലേക്ക് പ്രവേശനം
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപ്പളളിയില്‍ പുതിയതായി അനുവദിച്ച ബി കോം ഫിനാന്‍സ് കോഴ്‌സിന് ഈ മാസം 30 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ മാസം 30 വരെ തിരുത്തലുകള്‍ വരുത്താം. കോളജില്‍ ഒഴിവുളള ഏതാനും ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in,www.keralauniversity.ac.in,http://caskarthikapally.ihrd.ac.in, ഫോണ്‍: 9495069307, 04792485852, 8547005018.

സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2222515, 0468 2222507 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നല്‍കും. മൂന്നു ലക്ഷം രൂപ വായ്പയ്ക്ക് ആറു ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാരിന്റെ 30,000 രൂപ സബ്സിഡിയും ലഭിക്കും. 80 മുതല്‍ 90 കി.മി വരെ മൈലേജ് മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്ന് ലഭിക്കും. ആവശ്യമുള്ളവര്‍ കോര്‍പ്പറേഷന്റെ പന്തളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 9400068503

അപേക്ഷ ക്ഷണിച്ചു
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിമാസം 1000 രൂപാ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനാായി അപേക്ഷകള്‍ ക്ഷണിച്ചു. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവരും, ആനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകിട്ട് അഞ്ച് വരെ. ഫോണ്‍- 0468 2224130

പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍ ഒഴിവ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില), തൃശൂര്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍ (3 ഒഴിവ് ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kila.ac.in/careers സന്ദര്‍ശിക്കുക.

മുട്ടക്കോഴി വളര്‍ത്തല്‍ ;സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9188522711.

.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല : ബോംബെ ഹൈക്കോടതി

0
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന്...

ക്രാഷ് ടെസ്റ്റിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ

0
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ....

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

0
ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ....

മോദിയുടെ ‘താലിമാല’ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' പരാമര്‍ശത്തിനെതിരേ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക...