കോവിഡ് ചട്ടലംഘനത്തിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ 14916 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കോവിഡ് ചട്ടലംഘനത്തിന് 14916 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതിന് 9505 കേസുകളും സന്ദര്‍ശക രജിസ്റ്റര്‍ വെയ്ക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 3296 കേസുകളും വഴിയരികില്‍ തുപ്പുന്നതിന് 633 കേസുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് അടൂര്‍ താലൂക്കിലും ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മല്ലപ്പള്ളി താലൂക്കിലുമാണ്. 3188 കേസുകളാണ് അടൂര്‍ താലൂക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1583 കേസുകളാണ് മല്ലപ്പള്ളി താലൂക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2123 കേസുകള്‍ കോന്നി താലൂക്കിലും 2982 കേസുകള്‍ കോഴഞ്ചേരി താലൂക്കിലും 2367 കേസുകള്‍ റാന്നി താലൂക്കിലും 2673 കേസുകള്‍ തിരവല്ല താലൂക്കിലും ഇതുവരെ രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ ഇതുവരെ 65 സെക്ടറല്‍ മജിസ്ട്രേറ്റുമാരെയാണു നിയോഗിച്ചിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണു മുനിസിപ്പാലിറ്റികളില്‍ മൂന്നു വീതവും ഗ്രാമപഞ്ചായത്തുകളില്‍ ഒരു സെക്ടറല്‍ മജിസ്ട്രേറ്റും എന്ന രീതിയില്‍ ജില്ലയില്‍ 65 സെക്ടറല്‍ മജിസ്ട്രേറ്റുകളെ നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...