പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാന്‍ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.

ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു പിഎച്ച്സികളെയും എഫ്എച്ച്സികളായി ഉയര്‍ത്തിയത്. മൂന്നാം ഘട്ടത്തില്‍ കേരളത്തിലാകെ 212 പിഎച്ച്സികളും, ജില്ലയില്‍ 13 പിഎച്ച്സികളും എഫ്എച്ച്സികളായി മാറും. കൂടുതല്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം, ഫാര്‍മസി, ലബോറട്ടറി, എക്സ് റേ യൂണിറ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍, ഇരിപ്പിടം, കുടിവെള്ളം തുടങ്ങി പിഎച്ച്സികളുടെ രൂപം തന്നെ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് എഫ്എച്ച്സിയില്‍ ഒരുക്കുക.

കോന്നി നിയോജക മണ്ഡലത്തില്‍ 2021 മാര്‍ച്ച് മാസത്തോടെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനത്തിലാണു മുന്നോട്ടു പോകുന്നതെന്നും എംഎല്‍എ പറഞ്ഞു. പ്രമാടം, മലയാലപ്പുഴ, ആങ്ങമുഴി ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ok എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...