Sunday, April 28, 2024 8:34 pm

നിലയ്ക്കല്‍ പദ്ധതി : സീതത്തോട് പഞ്ചായത്തിലെ 4500 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ : നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും സീതത്തോട് പഞ്ചായത്തിലെ 4500 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപ നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്.
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 30 വര്‍ഷത്തെ ആവശ്യകത പരിഗണിച്ച് കുടിവെള്ളം എത്തിക്കുന്നതാണ് നിലയ്ക്കല്‍ കുടിവെള്ള പദ്ധതി. കക്കാട് നദി സ്രോതസായി എടുത്താണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് സീതത്തോട് പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.

സീതത്തോട് പഞ്ചായത്തിലെ കോട്ടക്കുഴി, അളിയന്‍ മുക്ക്, സീതക്കുഴി, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളിലും ഗുരുമന്ദിരത്തിനു സമീപവും ജലസംഭരണികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് വസ്തു ഉടമകളുമായി അടിയന്തരമായി ചര്‍ച്ച നടത്തുകയും അവരുടെ സമ്മതപത്രം വാങ്ങി വസ്തു ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്യും. ഗുരുനാഥന്‍ മണ്ണില്‍ ട്രൈബല്‍ സ്‌കൂളിനു സമീപമാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കോട്ടക്കുഴിയിലും ഗുരുനാഥന്‍ മണ്ണിലും ബൂസ്റ്റര്‍ പമ്പ് ഹൗസുകളും സ്ഥാപിക്കും.

സീതത്തോട്ടില്‍ ഇന്‍ടേക്ക് കിണറും പമ്പ് ഹൗസും ജലശുദ്ധീകരണ ശാലയും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നുമാണ് വിതരണ ടാങ്കിലേക്ക് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുന്നത്. വിതരണ ജലസംഭരണികളില്‍ കോട്ടക്കുഴി, അളിയന്‍ മുക്ക് എന്നിവ മൂന്നു ലക്ഷം ലിറ്ററും, സീതക്കുഴിയും ഗുരുനാഥന്‍ മണ്ണും 60000 ലിറ്റര്‍ വീതവും ഗുരുമന്ദിരം 30000 ലിറ്ററും സംഭരണ ശേഷി ഉള്ളവയാണ്. വിതരണ സംഭരണികളില്‍ നിന്നും പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തേയ്ക്കും പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വീടുകളില്‍ കുടിവെള്ളം എത്തിക്കുക.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആര്‍.പ്രമോദ്, വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.രേഖ, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍, അസി.എന്‍ജിനീയര്‍ എ. കുഞ്ഞുമോന്‍, ഓവര്‍സിയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്’; ബിഷപ്പ് ജോസഫ് പാംപ്ലാനി

0
കണ്ണൂര്‍: ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ടെന്ന് തലശേരി...

മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി

0
ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി. ശനിയാഴ്ച...

അന്യ സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിൽ പ്രതി പിടിയിൽ

0
ഹരിപ്പാട്: അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട്...

നല്ലവനായ ഉണ്ണി, ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു ; ഷാഫി പറമ്പിലിനെതിരെ പി...

0
തിരുവനന്തപുരം: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി...