Saturday, May 4, 2024 6:58 am

ഇന്ത്യയിലെ ആദ്യ കോവിഡ് ലൈഫ് ഇന്‍ഷുറന്‍സുമായി എഡ്ല്‍വൈസ് ടോകിയോ ലൈഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എഡ്ല്‍വൈസ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ആദ്യ വ്യക്തിഗത കോവിഡ് ലൈഫ് ഇന്‍ഷൂറന്‍സായ കോവിഡ് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു. കോവിഡ് രോഗബാധയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ഈ ഇന്‍ഷൂറന്‍സ് അപേക്ഷകര്‍ക്ക് ഉടനടി ലഭിക്കും. 5,329 രൂപ നിരക്കിലാണ് പ്രീമിയം തുക ആരംഭിക്കുന്നത്. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രി ഐസിയു/എച്ഡിയുവില്‍ അഡ്മിറ്റ് ആയ കോവിഡ് രോഗികള്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭിക്കും. പ്രീമിയം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി അടക്കാവുന്ന ചെലവ് കുറഞ്ഞ ഈ ഇന്‍ഷുറന്‍സ് വൈദ്യ പരിശോധന ഇല്ലാതെ ഉടനടി ലഭിക്കും. ഈ പോളിസി ഓണ്‍ലൈനായും വാങ്ങാം.

ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എഡ്ല്‍വൈസ് എന്നും മുന്നിലാണ്. കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം രോഗത്തേക്കാള്‍ ഭയപ്പെടുത്തുന്നതാണെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ കോവിഡ് ഷീല്‍ഡ് പ്ലസ് ഉണ്ടാകുന്നത്. ജനങ്ങളുടെ ആശങ്കകളകറ്റാനും അവരുടെ സമ്പാദ്യം സംരക്ഷിക്കാനും അതിലുപരി അവരുടെ ആരോഗ്യം വീണ്ടെടുക്കാനും ഇതു സഹായിക്കുമെന്ന്  എഡ്ല്‍വൈസ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഭ്രജിത് മുഖോപാധ്യയ് പറഞ്ഞു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​ന്നും നാ​ളെ​യും ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

0
തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്തും തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും...

ആർ.സി.സിയിലെ റേഡിയേഷൻ ചികിത്സ മുടക്കിയ സൈബർ ആക്രമണം വിദേശത്ത് നിന്നെന്ന്...

0
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിറിലെ (ആർ.സി.സി) റേഡിയേഷൻ ചികിത്സ മുടക്കിയ...

കെ എ എസ് വിജ്ഞാപനം നവംബറിലേക്ക് ; എല്ലാ  വകുപ്പിലേക്കും  ഡെപ്യൂട്ടേഷൻ

0
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്)​ രണ്ടാം ബാച്ചിന്റെ വിജ്ഞാപനം...

മാസപ്പടിക്കേസ് : കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുഴൽനാടൻ ; ഹർജിയിൽ വിധി ആറിന്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി സി.എം.ആർ.എല്ലിന് ചെയ്തുകൊടുത്തെന്ന്...