വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നു : കെ.ടി ജലീലിന്റെ പിഎച്ച്ഡിയും അന്വേഷണ വിധേയമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥം കടത്തിയത്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുന്ന മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്‌ഡിയും നഷ്ടമാകുമോ? ജലീലിന്റെ പി എച്ച്‌ ഡി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പി എച്ച്‌ ഡി പ്രബന്ധം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി. പ്രബന്ധം മൗലികമല്ലെന്ന പരാതിയെ തുടര്‍ന്നാണ് നീക്കം.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസലിയാരുടേയും പങ്കിനെ കുറിച്ചാണ് ജലീല്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 2006ലായിരുന്നു കെ ടി ജലീലിന് ഡോക്‌ടറേറ്റ് കിട്ടിയത്. എന്നാല്‍ കൈയില്‍ കിട്ടിയ നൂറ് കണക്കിന് ഉദ്ധരണികള്‍ അക്ഷര തെറ്റുകളോടെ പകര്‍ത്തിയെഴുതി സര്‍വകലാശാല‌യ്‌ക്ക് സമര്‍പ്പിച്ചുവെന്നും പ്രബദ്ധത്തില്‍ അക്ഷര തെറ്റുകള്‍ക്കൊപ്പം വ്യാകരണ പിശകുമുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...