Saturday, June 29, 2024 11:58 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഓഡിറ്റ് പുനസ്ഥാപിക്കുവാനും ഇപ്പോഴത്തെ നീക്കം അഴിമതി മൂടിവെയ്ക്കാനുമാണെന്ന് ആരോപിച്ചുമാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ എന്ത് കൊണ്ടാണ് ഓഡിറ്റ് നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ആഭ്യന്തര പരിശോധനാ സംവിധാനമായ പെര്‍ഫോമന്‍സ് ഓഡിറ്റാണ് നിര്‍ത്തിയത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം ലഭ്യമാക്കിയതിന് പിന്നാലെ 1997ലാണ് നായനാര്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിലൊരിക്കല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഏര്‍പ്പെടുത്തിയത്. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമവും സുതാര്യവുമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

അതേസമയം അധിക ബാദ്ധ്യതയും ഓഡിറ്റുകളുടെ ബാഹുല്യവുമാണ് നിര്‍ത്തലാക്കലിന് കാരണമായി ധനകാര്യ വകുപ്പ് പറയുന്നത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കല്‍ ഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ കൂടി ആവശ്യമില്ല. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഉദ്ദേശ്യ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു. ഇനി സൂക്ഷ്മതലത്തില്‍ പരിശോധന വേണ്ട. ഇതിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാവുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പരിശോധന നടത്തുന്നത് കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും സെക്രട്ടറിയറ്റിലെ അഡിഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍മാരുടെയും മുനിസിപ്പാലിറ്റികളില്‍ റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍മാരുടെയും നേതൃത്വത്തിലും. പെര്‍ഫോമന്‍സ് ഓഡിറ്റ് നിര്‍ത്തുന്നതില്‍ തദ്ദേശ ജനപ്രതിനിധികള്‍ക്കും അഭിപ്രായ ഐക്യമില്ലെന്നാണ് ജീവനക്കാരുടെ പുനര്‍വിന്യാസ സാദ്ധ്യത പഠിക്കാന്‍ തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഗമനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുല്ലാട് ജംഗ്ഷനിലെ കുഴിയടച്ചു

0
പുല്ലാട് ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് കാരണമായ കുഴികൾ അടച്ചു. വെള്ളിയാഴ്ച രാവിലെയാണ് മെറ്റലും...

കത്വ ഫണ്ട് തട്ടിപ്പ് കേസ് : പികെ ഫിറോസിനും സികെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടി...

0
കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ...

ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടം ; അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം

0
ഡല്‍ഹി: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക്...

മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചു ; ആറ് മരണം

0
മുംബൈ : മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ്...